പേരില്ലാത്ത ചെക്കിന് ഇനി മുതല്‍ ട്രഷറിയില്‍ നിന്ന് പണം ലഭിയ്ക്കില്ല. ‘ഓര്‍ ബെയറര്‍’ പരാമര്‍ശം ഒഴിവാക്കി. ചെക്ക് കൊണ്ടു വരുന്നയാള്‍ക്ക് പണം നല്‍കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ‘ഓര്‍ ബെയറര്‍’. ക്രമക്കേടുകള്‍ ഒഴിവാക്കാനാണ് തീരുമാനം. സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കില്‍ ‘പേ ടു സെല്‍ഫ്’ എന്നെഴുതണം.മൂന്ന് തരത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഒന്ന് അക്കൗണ്ട് ഉടമയക്ക് നേരിട്ടെത്തി പണം പിന്‍വലിക്കാം. രണ്ടാമത് മറ്റൊരാള്‍ക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. മൂന്നാമതായാണ് ഓര്‍ ബെയറര്‍ എന്ന മൂന്നാം കക്ഷിക്കെത്തി പണം പിന്‍ വലിക്കാന്‍ കഴിയുന്ന വ്യവസ്ഥ. ഇത് ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.രണ്ടാമതൊരാള്‍ക്കാണ് ചെക്ക് നല്‍കുന്നതെങ്കില്‍ അയാളുടെ പേരും ചെക്കിലുണ്ടാകണം. ഇത് രണ്ടുമില്ലാതെ ഇനി ചെക്ക് മാറില്ല. അക്കൗണ്ട് ഉടമ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. ചെക്ക് കൊണ്ടുവരുന്നയാള്‍ക്ക് പണം കൈമാറണമെന്നതാണ് ഓര്‍ ബെയറര്‍ വ്യവസ്ഥ. അത് ഇനി ഉണ്ടാകില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.
Post a Comment