ബാക്കി പണം ചോദിച്ചു, കാൻസ‍ർ ബാധിതനായ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് സ്വകാര്യ ബസ് കണ്ടക്ടർ, കേസ്

 


കോഴിക്കോട്: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. നരിക്കാട്ടേരി കൂമുള്ളകണ്ടി സനൂപി(42)നെ മര്‍ദ്ദിച്ച, കെസിആര്‍ ബസ്സിലെ കണ്ടക്ടര്‍ തിനൂര്‍മീത്തലെ ചാത്തങ്കോട്ട് അമല്‍ദേവി(26)നെതിരെയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അനിഷ്ടസംഭവങ്ങള്‍ നടന്നത്. കെഎസ്ആര്‍ടിസി കണ്ടക്ടറായ സനൂപ് തൊട്ടില്‍പ്പാലം ഡിപ്പോ ഓഫീസില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായാണ് കക്കട്ടിലില്‍ നിന്ന് കെസിആര്‍ ബസ്സില്‍ കയറിയത്. കാന്‍സര്‍ ബാധിതനായ ഇദ്ദേഹം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറ്റ്യാടി ബസ് സ്റ്റാന്റില്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
ചോദിച്ചത് കുറ്റ്യാടി വരെയുള്ള ടിക്കറ്റിന്റെ ബാക്കി പണം  
കുറ്റ്യാടി വരെയുള്ള ടിക്കറ്റ് ചാര്‍ജ്ജ് എടുത്ത് ബാക്കി പണം തിരിച്ചുതരാമോ എന്ന് കണ്ടക്ടറായ അമല്‍ദേവിനോട് ചോദിച്ചപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്തും ശരീരഭാഗങ്ങളിലും അടിയേറ്റ സനൂപിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


Post a Comment

Previous Post Next Post

WB AD


 


 

LIVE