ഭാരത് സേവക് സമാജ് അവാർഡിന് മൂടാടി പാലക്കുളം സ്വദേശി ജയപ്രസാദ് സി കെ (ജയനിലയം ) അർഹനായി.

 


മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഗുൽസാരിലാൽ നന്ദ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടതും കേന്ദ്ര സർക്കാർ ആസൂത്രണ കമ്മീഷന്റെ പ്രമോട്ടട് ഓർഗനൈസേഷനുമായ    ഭാരത് സേവക് സമാജിന്റെ അവാർഡിന് മൂടാടി പാലക്കുളം സ്വദേശി ജയനിലയം വീട്ടിൽ ജയപ്രസാദ് സി കെ അർഹനായി. തിരുവനന്തപുരം കവടിയാർ സമാജ ഓഡിറ്റോറിയമായ സദ്ഭവനിൽ വച്ച് 12.09.25 ന് അവാർഡ് വിതരണം  നടന്നു. സംഘടനയുടെ നിലവിലെ അഖിലേന്ത്യ  ചെയർമാൻ ശ്രീ ബാലചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു.  സാഹിത്യം, അഭിനയം, നൃത്തം, സംഗീതം, വര, പാലിയേറ്റിവ്,  വിദ്യാഭ്യാസം. സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിൽ തന്റെതായ കഴിവ് കാണിച്ച് സാമൂഹികമായ മാറ്റങ്ങൾക്കായ് പ്രവർത്തിച്ച വ്യക്തിത്വങ്ങളെയാണ് അവാർഡിനായ് തെരെഞ്ഞെടുത്തത്. ക്യാമ്പസ്സിനും പുറത്തുമുള്ള പൊതുസമൂഹത്തിൽ മയക്കുമരുന്നിനെതിരെ നിരന്തരമായ ക്യാമ്പയിൻ നടത്തിയത് വഴി സമൂഹത്തിൽ ആയതിന്റെ ഗൗരവം കൃത്യമായി എത്തിക്കാൻ കഴിഞ്ഞു എന്നതിന്റെ ഭാഗമായാണ്  ശ്രീ ജയപ്രസാദിനെ അവാർഡിന് പരിഗണിക്കാൻ ഇടയാക്കിയത്.വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് തസ്തികയിൽ ഇപ്പോൾ ജോലി നോക്കുന്നു.കോഴിക്കോട് ജില്ലയിലെ മികച്ച വിമുക്തി മിഷൻ പ്രവർത്തകനുള്ള 2022ലെ അവാർഡ്,2023 ലെ ബഹു കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള എക്സൈസ് മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.ഒരു മികച്ച സംഗീതജ്ഞൻ കൂടിയാണിദ്ദേഹം.ഭാര്യ സുനില മക്കൾ ജനിൻ, ജസിൻ

Post a Comment

Previous Post Next Post

WB AD


 


 

LIVE