മേമുണ്ട : മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ ചോല റസിഡൻസ് അസോസിയേഷനിലെ 100 കുടുംബങ്ങളെയും, വാർഡിലെ തന്നെ മറ്റൊരു പ്രദേശത്തെ100 നൂറു കുടുംബങ്ങളെയും ചേർത്തുകൊണ്ട് മാനസ ഗ്രാമം പ്രഖ്യാപനം നടത്തി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള പദ്ധതി ഉദ്ഘാടനം ചെയ്തു. മാനസ ഗ്രാമത്തിലെ മുഴവൻ വീടുകളിലേക്കുമുള്ള പച്ചക്കറി വിത്ത് നകിക്കൊണ്ടായിരുന്നു ഉദ്ഘാടനം. വാർഡ്മെമ്പർ സിമി കെ കെ അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി സ്കൂൾ പ്രിൻസിപ്പൽ ബി.ബീന മാഡവും, വിശിഷ്ട അതിഥിയായി സ്കൂൾ മാനേജർ ശ്രീ. എം നാരായണൻ മാസ്റ്ററും പങ്കെടുത്തു. NSS പ്രോഗ്രാം ഓഫീസർ ജൂലി ടി കെ മാനസ ഗ്രാമ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. NSS പ്രോഗ്രാം ഓഫീസർ റിഷാദ് വടക്കയിൽ സ്വാഗതം പറഞ്ഞു. ചോല റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ എ എം, ചോലയുടെ മെമ്പർ ബാലൻ നിടിയാണ്ടിയിൽ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. NSS യൂണിറ്റ് ലീഡർ കുമാരി അരുണോദയ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ മാനസ ഗ്രാമ പ്രഖ്യാപനവും പദ്ധതി വിശദീകരണവും നടത്തി
NEWS DESK
0
Post a Comment