കെ.ബാലകൃഷ്ണ കുറുപ്പ് അനുസ്മരണം ആർ.ജെ.ഡി വിവിധ പരിപാടികളോടെ ആചരിച്ചു.

പ്രമുഖ സോഷ്യലിസ്റ്റും അദ്ധ്യാപകനും സഹകാരിയുമായിരുന്ന കെ.ബാലകൃഷ്ണകുറുപ്പിന്റെ അഞ്ചാം ചരമവാർഷികം ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആ ചരിച്ചു.
രാവിലെ  പുഷ്പാർച്ചനയും വൈകുന്നേരം അനുസ്മരണ സമ്മേളനവും നടന്നു.
ഫോട്ടോ അനാഛാദനവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും ആർ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്ക്കരൻ നിർവ്വഹിച്ചു
കെ.കെ.കൃഷ്ണൻ , നെല്ലോ ളി ചന്ദ്രൻ, പി.പി. പ്രസീത് കുമാർ ,എം കെ ബാബുരാജ് . കിരൺജിത്ത് എന്നിവർ സംസാരിച്ചു എം കെ.പ്രസന്ന അദ്ധ്യക്ഷം വഹിച്ചു.
വി.കെ.ശശികുമാർ സ്വാഗതവും എം.കെ ശിവദാസൻ നന്ദിയും രേഖപ്പെടുത്തി.
.

Post a Comment

Previous Post Next Post

WB AD


 


 

LIVE