കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസ്: അതിജീവിത വീണ്ടും സമരത്തിലേക്ക്


 കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികളായ ജീവനക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിക്ക് മുമ്പില്‍ അതിജീവിത സമരം ആരംഭിക്കും.സ്ത്രീത്വത്തെ അപമാനിച്ച പ്രതികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുക്കിയെന്നാണ് ആരോപണം. ട്രൈബ്യൂണലിന് മുന്നില്‍ പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു. ആരോപണ വിധേയര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ മറ്റ് മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞുവെന്നും ആരോപണമുണ്ട്. നേരത്തെ തന്നെ സഹായിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയ അനിത സിസ്റ്റര്‍ തിരികെ വരാതിരിക്കാന്‍ തസ്തികയില്‍ ആളുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞ് സൗകര്യം ഒരുക്കിയതെന്നും അതിജീവിത കുറ്റപ്പെടുത്തി.




Post a Comment

Previous Post Next Post

WB AD


 


 

LIVE