ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് സ്‌കൂബ ഡൈവിങിനിടെ ദാരുണാന്ത്യം


 പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ മരിച്ചു. സ്‌കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന്‍ സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയതായിരുന്നു.

ഗാര്‍ഗിനെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി സി പി ആര്‍ നല്‍കുകയും സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഗാര്‍ഗ് മരിച്ചത്. സ്‌കൂബ ഡൈവിങിനിടെ ഗാര്‍ഗിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി പറഞ്ഞു.വിവിധ മേഖലകളിലെ സിനിമകളിലും സംഗീതത്തിലും സുബീന്‍ ഗാര്‍ഗ് പ്രശസ്തനായിരുന്നു. ആസാമീസ്, ബംഗാളി, ഹിന്ദി ഭാഷാ സിനിമകളില്‍ പാടി. 2022-ല്‍, ദിബ്രുഗഡിലെ റിസോര്‍ട്ടില്‍ വെച്ച് താഴെ വീണതിനെ തുടര്‍ന്ന് സുബീന്‍ ഗാര്‍ഗിന് തലയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. അന്ന് അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയിരുന്നു.



Post a Comment

Previous Post Next Post

WB AD


 


 

LIVE