കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.

 

കക്കട്ടിൽ: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേ ന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കും .കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത, ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ, വികസന കാര്യ സ്റ്റാൻ്റിം കമ്മറ്റി ചെയർപേഴ്സൺ എൻ.കെ.ലീല ,ക്ഷേമകാര്യ ചെയർമാൻ എം.പി.കുഞ്ഞിരാമൻ, ബ്ലോക്ക് മെംബർ ടി.പി.പി വിശ്വനാഥൻ, ഗ്രാമ പഞ്ചായത്ത് അംഗം മുരളി കുളങ്ങരത്ത്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർഡോക്ടർ  സി.കെ ഷാജി,  കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോക്ടർ അനുരാധ ബ്ലോക്ക് മെമ്പർമാരായ കെ.ഒ. ദിനേശൻ കെ.സി മുജീബ് റഹ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ.സുരേഷ്, ജമാൽ മെകേരി, എ.വി നാസറുദ്ദീൻ, വി.വി പ്രഭാകരൻ, വി.രാജൻ, അജിത നടേമ്മൽ,ആർ.സി വിനോദ് ,മെഡിക്കൽ ഓഫീസർ  ഡോക്ടർ സജിത, ഡോക്ടർ സുനിൽ,  ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയൻ.സിനില (പി ആർ ഒ) എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE