കോടതിയിൽ പറഞ്ഞ വാക്ക് സർക്കാർ തെറ്റിച്ചു? ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി


 തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ പരസ്യം നൽകിയത്. ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്. ദേവസ്വം ജീവനക്കാർക്ക് സംഗമത്തിൽ പങ്കെടുക്കാൻ മലബാർ ദേവസ്വം ക്ഷേത്രം ഫണ്ട് നൽകിയത് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.ആഗോള അയ്യപ്പ സംഗമം പമ്പയിൽ നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ അടക്കം ചർച്ച ചെയ്യുന്ന മൂന്ന് സെഷനുകളാണ് സംഗമത്തിൽ ഉള്ളത്.

 

Post a Comment

Previous Post Next Post

WB AD


 


 

LIVE