വടകര : പലസ്ഥീനിൻ്റെ മണ്ണിൽ ദിനംപ്രതി നൂറു കണക്കിന് നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും ക്ലസ്റ്റർ ബോംബ് ഉൾപ്പെടെ മാരകായുധങ്ങൾ ഉപയോഗിച്ച് വംശഹത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേലിൻ്റെ നടപടി അത്യന്തം അപലപനീയവും, ആഗോള സയണിസ്റ്റ് ഭീകരതയുടെ ഉത്തമ മാതൃകയുമാന്നെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈ:പ്രസിഡൻ്റ് ജലീൽ സഖാഫി പ്രസ്ഥാപിച്ചു. വടകരയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗസ ഐക്യ ദാർഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ധേഹം.സി.എച്ച് ഓവർ ബ്രിഡ്ജിൽ നിന്നും ആരംഭിച്ചു പുതിയ സ്റ്റാൻ്റിൽ സമാപിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണി നിരന്നു. എസ്.ഡി. പി.ഐ.കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡൻ്റ് നവാസ് കല്ലേരി അധ്യക്ഷം വഹിച്ച പരിപാടിയിൽ നാദാപുരം മണ്ഡലം പ്രസിഡൻ്റ ഇബ്രാഹീം തലായി സ്വാഗതം നേർന്നു. വടകര മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല ആശംസ നേർന്നു സംസാരിച്ചു. മണ്ഡലം നേതാക്കളായ ബഷീർ ചോറോട്, ജെ പി അബുബക്കർ മാസ്റ്റർ നാദാപുരം, അബു ലയിസ് മാസ്റ്റർ കാക്കുനി , സിദ്ദീഖ് പുത്തൂർ, സമദ് മാക്കൂൽ ഷാജഹാൻ വടകര, എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ഇസ്രായേൽ ആഗോള ഭീകരതയുടെ മാതൃക : എസ്.ഡി.പി.ഐ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു
NEWS DESK
0
Post a Comment