തുടർച്ചയായ എട്ടാം വർഷവും ഓർക്കാട്ടേരിക്ക് 100 മേനി



ഏറാമല: ഓർക്കാട്ടേരി കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായ എട്ടാം വർഷവും എസ്എസ്എൽസി പരീക്ഷയ്ക്ക് 100 മേനി വിജയം. പരീക്ഷയെഴുതിയ 214 കുട്ടികളിൽ മുഴുവൻ വിദ്യാർത്ഥികളും മികച്ച ഗ്രേഡോടുകൂടിയാണ് വിജയിച്ചിരിക്കുന്നത്. 56 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു. 12 വിദ്യാർഥികൾക്ക് ഒമ്പതു വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു വടകര വിദ്യാഭ്യാസ ജില്ലയിൽ ശതമാനം അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയങ്ങളിൽ ഒന്ന് എന്ന  അംഗീകാരവും സ്കൂളിന് ലഭിച്ചു. നൂറുമേനി നേടിയ വിദ്യാലയത്തെയും, വിദ്യാർത്ഥികളെയും   അഭിനന്ദിക്കാൻ,കെ.കെ രമ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.എം വിമല, ജില്ലാ പഞ്ചായത്ത് അംഗം പി പി നിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം നുസൈബ മോട്ടേമ്മൽ, സീമാതൊണ്ടായി,  പിടിഎ പ്രസിഡന്റ് സി പി രാജൻ എന്നിവർ സ്കൂളിൽ എത്തി.

Post a Comment

Previous Post Next Post

WB AD


 


 

LIVE