മുക്കടുത്തുംവയൽ അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു


കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിലെ മുക്കടുത്തും വയൽ 73-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം  എം എൽ എ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. 

മുറിച്ചാണ്ടിയിൽ എന്ന സ്ഥലത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഏഴര സെൻറ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്ഴ്സ് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത്.ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തുമാസ്റ്റർ അധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എം. ലതിക, വാർഡ് മെമ്പർ എൻ അബ്ദുൾ ഹമീദ്, എൻ കെ ബാലകൃഷ്ണൻ , സി എം അഹമ്മദ് മാസ്റ്റർ, കണ്ടോത്ത് ശശി, കണ്ടോത്ത് കുഞ്ഞിരാമൻ, രാജേഷ് പറമ്പത്ത്, ഏ.പി ഹരിദാസൻ ,എം ഇബ്രായി മാസ്റ്റർ ,ശ്രീജേഷ് എൻ ടി കെ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE