നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണ പ്രവർത്തനം നടത്തി



സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പതിനാറാം വാർഡിലെ  കോട്ടാല ഭജന മഠം റോഡ്, എടക്കണ്ടി കനാൽ, എൻ ഐ എം മദ്രസ റോഡ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ആയിഷ ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ശുചിത്വ ക്ലാസ് എടുത്തു . അസിസ്റ്റൻറ് സെക്രട്ടറി  ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , തൊഴിലുറപ്പ് മേറ്റ് പി പി സിതാര എന്നിവർ സംസാരിച്ചു .ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈ മാറി .കനാലിലെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ,ഒഴുക്ക് തടസ്സപ്പെടുത്തുന്ന മറ്റ് മാലിന്യങ്ങളും ശേഖരിച്ച് കയ്യൊഴിഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE